സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ്; പ്രവീണ്‍ റാണയുമായി ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Jaihind Webdesk
Wednesday, January 18, 2023

തൃശൂര്‍: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണയുമായി ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തൃശൂർ റൂറല്‍ പൊലീസ് പിആര്‍ഒ ആയിരുന്ന സാന്‍റോ അന്തിക്കാടിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. പ്രവീണ്‍ റാണ നിര്‍മ്മിച്ച ചോരന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആയിരുന്നു സാന്‍റോ അന്തിക്കാട്. ഈ ചിത്രത്തിലെ നായകനും പ്രവീൺ റാണ തന്നെയായിരുന്നു. അനുമതിയില്ലാതെ സിനിമ സംവിധാനം ചെയ്തതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
റൂറൽ പോലീസിൽ എഎസ്ഐ തസ്തികയിലാണ് സാന്‍റോ അന്തിക്കാട് ജോലി ചെയ്തിരുന്നത്.