സാധാരണക്കാരന്റെ പൈലറ്റ്; കര്‍ഷക ജീവിതം അടുത്തറിഞ്ഞ് സച്ചിന്‍ പൈലറ്റ്

Tuesday, June 11, 2019

വാക്കുകള്‍ പറയാന്‍ മാത്രമല്ല പാലിക്കാനുമുള്ളതാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഓരോദിവസവും കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും വ്യത്യസ്തനല്ല ഇക്കാര്യത്തില്‍. രാജസ്ഥാന്‍ യുവാക്കളുടെ എല്ലാമെല്ലാമായ സച്ചിന്‍ പൈലറ്റ് രണ്ടുവര്‍ഷം മുമ്പ് രാജസ്ഥാനിലെ കസേല ഗ്രാമത്തിലെത്തിയപ്പോള്‍ തന്നെ വരവേറ്റ ജയ്കിഷന്‍ എന്ന കര്‍ഷകന് ഒരു വാക്ക് കൊടുത്തു. ഒരു ദിവസം നിങ്ങള്‍ക്കൊപ്പം താമസിക്കാന്‍ ഞാനെത്തു. ഉപമുഖ്യമന്ത്രിയായശേഷം തന്റെ വാക്കുപാലിക്കാന്‍ സച്ചിന്‍ ഞായറാഴ്ച്ച അവിടെയെത്തി. രാത്രിയില്‍ ജയ്കിഷന്റെ കര്‍ഷക കുടുംബത്തോടൊപ്പം ലഭ്യമായ സൗകര്യങ്ങളില്‍ സച്ചിന്‍ അന്തിയുറങ്ങി. പിറ്റേന്ന് വേപ്പുമരത്തിന്റെ തണ്ടുകൊണ്ട് പല്ലുതേച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് സച്ചിന്‍ പൈലറ്റ് മടങ്ങിയത്. സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ പഠിക്കുകയും. കര്‍ഷകരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും ഉതകുന്ന കാര്യങ്ങള്‍ മനസ്സിലാക്കുക എന്നതുകൂടി സച്ചിന്‍ പൈലറ്റിന്റെ കര്‍ഷക വീട് സന്ദര്‍ശനത്തിന്റെ ഉദ്ദേശമായിരുന്നു.
കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയ സര്‍ക്കാരാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

ചിത്രങ്ങള്‍ കാണാം: