ബ്ലാസ്റ്റേഴ്സ് ഇനി ലുലു ഗ്രൂപ്പിന്; വാര്‍ത്ത സ്ഥിരീകരിച്ച് സച്ചിന്‍

Sunday, September 16, 2018

കേരള ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പിന് വിറ്റെന്ന വാർത്തക്ക് പിന്നാലെ സ്ഥിരീകരണവുമായി മുൻ ഉടമ സച്ചിൻ ടെണ്ടുൽക്കർ. കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചോർക്കുമ്പോൾ അഭിമാനമുണ്ട്. എന്നും താൻ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞ നാല് കൊല്ലമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും ഈ കാലയളവിൽ ഓരോ ആരാധകനും കടന്നു പോയ മാനസികാവസ്ഥയിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും സച്ചിൻ പറഞ്ഞു. ഫുട്‌ബോൾ എന്ന കളിയോടുള്ള തന്റെ സ്‌നേഹവും താരങ്ങൾക്കും ആരാധകർക്കും അവരുടെ ഫുട്‌ബോൾ സ്‌നേഹം ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കാനുള്ള അവസരം ഒരുക്കുകയെന്ന ആഗ്രഹവുമായിരുന്നു തന്നെ ടീമിന്റെ ഉടമസ്ഥതയിലെത്തിച്ചതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=72hoFsPd5KA

ടീമുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത് തനിക്കും ടീമിനും മുന്നോട്ട് പോകാനുള്ള സമയമാണിതെന്നും സച്ചിൻ പറയുന്നു. പ്രസ്താവനയിലൂടെയായിരുന്നു സച്ചിന്റെ സ്ഥിരീകരണം. ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണെന്നും ഒരുപാട് മുന്നോട്ട് പോകാൻ സാധിക്കുമെന്നും സച്ചിൻ പറഞ്ഞു.