ശബരിമല : വിവിധ കേസുകൾ ഇന്ന് ഹൈക്കോടതിയില്‍

Jaihind Webdesk
Monday, January 28, 2019

Highcourt-Sabarimala

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മല കയറുന്നതിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയിൽ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് തൃശൂർ സ്വദേശിനി നൽകിയ ഹർജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.

കനകദുർഗയും ബിന്ദുവും ശബരിമലദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികൾക്ക് നാല് മക്കയിലുള്ള പൊലീസുകാർ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികൾ മല കയറിയത് സുരക്ഷ മുൻനിർത്തി ആണെന്നുമാണ് പൊലീസ് റിപ്പോർട്ട്.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോർട്ടും കോടതിയുടെ മുന്നിലുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സ്ത്രീപ്രവേശനം സാധ്യമാകണമെങ്കിൽ ഇനിയും ഒരു വർഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നുമാണ് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്.