ശബരിമല : സർവ്വകക്ഷി യോഗം 15ന്

ശബരിമല വിഷയത്തിൽ സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു.ഈ മാസം 15ന് മുഖ്യമന്ത്രിയുടെ ചേംബറിൽ രാവിലെ 11 നാണ് യോഗം. ശബരിമല യുവതി പ്രവശേനം സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി പുനപരിശോധനയ്ക്കണമെന്ന് ഹർജി അംഗീകരിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ച ചേർത്തിരിക്കുന്നത്. തുലാമാസ പുജകൾക്കും ആട്ട ചിത്തിരയ്ക്കും നട തുറന്നപ്പോൾ ഉണ്ടായ സംഘ്ർഷം കണക്കിലെടുത്താണ് സമവായത്തിന് സർക്കാർ നീക്കം തുടങ്ങിയത്.

ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായാണ് സർക്കാർ സമവായത്തിന് നീക്കം തുടങ്ങിയത്. ഇക്കാര്യത്തിലെ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ഹർജി സുപ്രീം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് തുടർ നടപടികൾ ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വിധി നടപ്പാക്കുമെന്ന് കർശന നിലപാടാണ് ഇതു വരെ സർക്കാർ സ്വീകരിച്ചരുന്നത്.

പ്രതിപക്ഷം തുടക്കത്തിലെ ഇക്കാര്യം ആവശ്യപെട്ടുങ്കിലും മുഖ്യമന്ത്രി പിടി വാശി തുടരുകായിരുന്നു ഏകപക്ഷീയമായ തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകായിരുന്നു.തുലാമാസ പുജകൾക്കും ആട്ട ചിത്തിര പുജയകും നട തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളാണ് സർക്കാരിനെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. മണ്ഡല കാലത്ത് യുവതികൾ ദർശനത്തിന് എത്തിയാൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന് ആശങ്കയും സർക്കാരിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് സർവ്വകക്ഷി യോഗം വിളിക്കാനുള്ള തീരുമാനം.63 ദിവസമാണ് മണ്ഡല മകര വിളക്ക് കാലയളവിൽ നട തുറക്കുന്നത്. ഇത്രയും ദീർഘമായ കാലയളവിൽ സംഘർഷം ഉണ്ടായാൽ നിയന്ത്രിക്കാൻ കഴിയില്ല ഇതാണ് സർക്കാരിന് മുന്നിൽ ഉള്ള വെല്ലുവിളി.

Sabarimalaall party meeting
Comments (0)
Add Comment