ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തിരിച്ചടി; യുക്രെയ്നില്‍ വിമാനങ്ങള്‍ക്ക് വിലക്ക്

യുക്രെയ്നില്‍ റഷ്യ സൈനിക നടപടികള്‍ തുടങ്ങിയതോടെ ഇന്ത്യന്‍ രക്ഷാദൗത്യത്തിന് തിരിച്ചടി. റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങള്‍ക്ക് യുക്രെയ്ന്‍ വിലക്കേർപ്പെടുത്തി. വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ഇതോടെയാണ് ഇന്ത്യന്‍ രക്ഷാദൗത്യം പാളിയത്. സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിലപാട് ഉടന്‍ യുഎന്‍ സുരക്ഷാസമിതിയില്‍ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കീവില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.

Comments (0)
Add Comment