പൊലീസില്‍ ആര്‍എസ്എസ് അനുകൂലികളുണ്ടെന്ന് സമ്മതിച്ച് കോടിയേരി

Jaihind Webdesk
Wednesday, December 29, 2021

പത്തനംതിട്ട : പൊലീസിൽ ആർഎസ്എസ്  അനുകൂലികളുടെ സാന്നിധ്യമുണ്ടെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടി ജില്ലാ സമ്മേളനത്തിലായിരുന്നു പൊലീസിലെ ആര്‍എസ്എസ് അനുകൂലികളെ കുറിച്ച് കോടിയേരി പറഞ്ഞത്. സ്റ്റേഷന്‍ ജോലികൾ ചെയ്യുന്നവരിൽ ആർഎസ്എസ് അനുകൂലികളുണ്ട്. ഇടത് അനുകൂല പൊലീസുകാർ ജോലിഭാരം കുറവുള്ള തസ്തികൾ തേടി പോകുകയാണ്. ഗണ്‍മാന്‍ ആകാനും സ്പെഷ്യല്‍ ബ്രാഞ്ചില്‍ കയറാനും തിരക്ക് കൂട്ടുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍എസ്എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നായിരുന്നു കോടിയേരിയുടെ നിരീക്ഷണം.

അതേസമയം കെ റെയിൽ പദ്ധതി ചെലവ് 84000 കോടി കവിയുമെന്നും ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടത് സർക്കാർ നടപ്പാക്കുമെന്നും കോടിയേരി. ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടത് സർക്കാർ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. കെ റെയില്‍ പദ്ധതിയില്‍ പരിഷത്ത് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രതികരണം.