പ്രളയ ദുരിതാശ്വാസം വിതരണം ചെയ്തു

Jaihind Webdesk
Monday, January 28, 2019

തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ  പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ പുനർ നിർമ്മിക്കാനുള്ള യജ്ഞത്തിൽ ഹാരിസൺ മലയാളം ലിമിറ്റഡും (എച്ച്എം എൽ )  ആർപി ജി ഫൗണ്ടേഷനും സജീവമായി പങ്കെടുത്തുവെന്ന് ഹാരിസൺ മലയാളം ബിസിനസ് ഹെഡ് ചെറിയാൻ എം ജോർജ് അറിയിച്ചു.

എച്ച് എം എല്ലിന്റെ എസ്റ്റേറ്റുകളിലും പുറത്തും പ്രളയത്തിൽ ഇരയായവർക്ക് വിവിധ തരത്തിലുള്ള സഹായങ്ങളാണ് ജീവനക്കാരും കമ്പിനിയും നൽകിയത്. പ്രാഥമിക ഘട്ടത്തിൽ ദുരിതബാധി തരായവരുടെ വീടുകളുടെ അറ്റകുറ്റ പണികൾക്കു പുറമെ, വീട്ടുപകരണങ്ങൾ , ഫർണീച്ചറുകൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 40 ലക്ഷം രൂപയുടെ ധനസഹായങ്ങൾ വിതരണം ചെയ്തിരുന്നു.. ഇതിനും പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  60 ലക്ഷം രൂപ ആദ്യഘട്ടമെന്ന നിലയിൽ നൽകിയിരുന്നു.

ഇക്കഴിഞ്ഞ ദിവസം വയനാട് അച്ചൂർ ടീ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് 25 ലക്ഷം രൂപയുടെ ധന സഹായങ്ങൾ 62 പേർക്കായി വിതരണം ചെയ്തു . ചടങ്ങിൽ സി കെ. ശശീന്ദ്രൻ എം എൽ എ അധ്യക്ഷം വഹിച്ചു . ആർ പി ജി ഫൗണ്ടേഷൻ ട്രസ്റ്റി എച്ച് എൻ എസ്.രാജ് പുട്, കൽപ്പറ്റ ഡിവൈഎസ്പി . പ്രിൻസ് ഏബ്രഹാം , പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എൻ .സി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു..

നവകേരള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാ വിധ പിന്തുണയും ഹാരിസൺ മലയാളവും ആർപി ജി ഫൗണ്ടേഷനും നൽകുമെന്ന് ചെറിയാൻ എം ജോർജ് അറിയിച്ചു.