ബിജെപിയില്‍ നിന്നും രാജിവെച്ച് ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ; കെ.സുധാകരന്‍ എം.പി പാര്‍ട്ടി അംഗത്വം നല്‍കി

Jaihind Webdesk
Sunday, September 26, 2021

തിരുവനന്തപുരം : ബിജെപിയില്‍ നിന്നും രാജിവെച്ച ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്‍റ്  ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പാര്‍ട്ടി അംഗത്വം നല്‍കി. പൊതുപ്രവർത്തനരംഗത്ത് നിരവധി മികച്ച പ്രവർത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഋഷി പല്‍പ്പുവെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. വലിയ ബഹുജന അടിത്തറ അദ്ദേഹത്തിന് തൃശൂർ ജില്ലയില്‍ ഉണ്ട്. ഋഷി പല്‍പ്പുവിന്‍റെ വരവും ഐക്യവും പാർട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഡി.സി.സി അധ്യക്ഷന്‍ പാലോട് രവി, മുന്‍മന്ത്രി വി.എസ് ശിവകുമാർ എന്നിവർ പങ്കെടുത്തു.