ഹെല്‍മറ്റില്ലാതെ സ്കൂട്ടർ യാത്ര; സജി ചെറിയാനെതിരെ അടുത്ത പരാതി

Jaihind Webdesk
Friday, July 8, 2022

 

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച് മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്നതിന് പിന്നാലെ വീണ്ടും പുലിവാല് പിടിച്ച് സജി ചെറിയാന്‍. ഹെൽമറ്റില്ലാതെ സ്കൂട്ടറോടിച്ചതിന് സജി ചെറിയാനെതിരെ പരാതി നല്‍കിയിരിക്കുകയാണ് അഭിഭാഷകന്‍.

മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം സജി ചെറിയാൻ ചെങ്ങന്നൂരിലെ വീട്ടില്‍ നിന്ന് സ്കൂട്ടറിൽ പുറത്തേക്കു പോകുന്നതിന്‍റെ ചിത്രം ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു സജി ചെറിയാന്‍റെ യാത്ര. അഭിഭാഷകനായ പി.ജി ഗീവസർഗീസാണ് സജി ചെറിയാനെതിരെ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയത്. സജി ചെറിയാനെതിരെ പി.സി ജോർജിന്‍റെ മകന്‍ ഷോണ്‍ ജോർജും രംഗത്തെത്തി. പെറ്റി അടച്ചില്ലെങ്കില്‍ കോടതിയില്‍ കാണാമെന്ന് ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രം : മനോരമ