ശബരിമല സ്ത്രീപ്രവേശനം : പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും പുനഃപരിശോധനാ ഹർജി നൽകും

Jaihind Webdesk
Monday, October 8, 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും പുനഃപരിശോധനാ ഹർജി നൽകും. എൻഎസ്എസും സുപ്രീം കോടതിയിയെ സമീപിക്കും. എന്നാൽ പുനഃപരിശോധന ഹർജികൾ കോടതി പരിഗണിക്കുന്നത് വൈകിയേക്കും. നവരാത്രി അവധിക്ക് ശേഷമേ ഹർജികൾ പരിഗണിക്കാൻ ഇടയുള്ളൂ.

12-ആം തീയതി സുപ്രീംകോടതി പൂജ അവധിക്ക് ആയി അടയ്ക്കും. ശേഷം 22-ആം തീയതി മാത്രമേ കോടതി വീണ്ടും തുറക്കുകയുള്ളു.

നേരത്തെ കേസ് പരിഗണിച്ച ഭരണഘടന ബെഞ്ചിലെ ചില ജഡ്ജിമാർ ഈ കാലയളവിൽ ഡൽഹിയിൽ ഉണ്ടായിരിക്കില്ല എന്നാണ് സൂചന.

വിധി പുറപ്പടിവിച്ച് ഒരു മാസം വരെ പുനഃപരിശോധന ഹർജി നല്കാൻ അവസരം ഉണ്ട്. ആ കാലയളവിന് ശേഷമേ സാധാരണ പുനഃപരിശോധന ഹർജികൾ ജഡ്ജിമാരുടെ പരിഗണനയ്ക്ക് ആയി ലിസ്റ്റ് ചെയ്യുകയുള്ളൂ.

അടിയന്തിര സാഹചര്യം ആരെങ്കിലും ബോധ്യപ്പെടുത്തിയാൽ ചീഫ് ജസ്റ്റിസിന് നേരത്തെ വേണമെങ്കിലും ലിസ്റ്റ് ചെയ്യാൻ അധികാരം ഉണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇതുവരെ സുപ്രീം കോടതിയിൽ ആരും പുനപരിശോധന ഹർജി ഫയൽ ചെയ്തിട്ടില്ല.എൻഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ പുനഃപരിശോധന ഹർജി നൽകാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

https://www.youtube.com/watch?v=jb4PkFr6VDM