റേഷൻ മണ്ണെണ്ണയ്ക്ക് വില കൂട്ടി ; ലിറ്ററിന് ഇനി 44 രൂപ

Jaihind Webdesk
Thursday, June 3, 2021

റേഷൻ മണ്ണെണ്ണയ്ക്ക് വില കൂട്ടി. ലിറ്ററിന് 3 രൂപ കൂട്ടി 44 രൂപയാക്കി. സിവിൽ സപ്ലൈസ് ഡയറക്ടർക്കുവേണ്ടി റേഷനിംഗ് കൺട്രോളറാണ് ഉത്തരവിറക്കിയത്.

റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന മണ്ണെണ്ണ വിഹിതത്തിലും കുറവുണ്ട്. പിങ്ക്, മഞ്ഞ കാർഡുകാർക്ക് നേരത്തേ മാസത്തിൽ ഒരു ലിറ്റർ വീതം ലഭിച്ചിരുന്നത് ഇപ്പോൾ 3 മാസത്തിലൊരിക്കലാണ് ലഭിക്കുന്നത്. നീല, വെള്ള കാർഡുകാർക്ക് 3 മാസത്തിലൊരിക്കൽ അര ലിറ്റർ മാത്രം. 2 വർഷത്തിനിടെ ലിറ്ററിന് ഏകദേശം 28 രൂപയാണു മണ്ണെണ്ണയ്ക്ക് കൂട്ടിയത്.