ഭക്ഷ്യധാന്യങ്ങൾ തീർന്നു; കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ റേഷൻ വിതരണം നിലച്ചു; ഇന്നും നാളെയുമായി എത്തിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ

Jaihind News Bureau
Thursday, April 2, 2020

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയില്‍ റേഷൻ വിതരണം നിലച്ചു. റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ തീർന്നതാണ് കാരണം. പുനലൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലാണ് ഭക്ഷ്യധാന്യങ്ങൾ ക്ഷാമം നേരിടുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. ഭക്ഷ്യധാന്യങ്ങൾ ഇന്നും നാളെയുമായി എത്തിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.