വീട്ടുകാരെയും നാട്ടുകാരെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി വിനോദയാത്രയ്ക്ക് പോയ കുടുംബത്തിന്‍റെ അപ്രതീക്ഷിത മരണം

Jaihind News Bureau
Tuesday, January 21, 2020

കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്തും കുടുംബവും നേപ്പാളിലെ ദമാനിലെയ്ക്ക് വിനോദ സഞ്ചാരത്തിന് പോയത് കഴിഞ്ഞ വെള്ളിയാഴ്ച. കുടുംബത്തിന്‍റെ അപ്രതീക്ഷിത മരണം ബന്ധുക്കളെയും നാട്ടുകാരെയും ഒരു പോലെ ദുഖത്തിലാഴ്ത്തി.

തിരുവനന്തപുരത്തു ഇൻഫോപാർക്കിലും ഇൻഫോസിസിലും ആയി ജോലി ചെയ്ത ടിപി രഞ്ജിത്ത് കുറച്ച് മാസമായി കോഴിക്കോട് സ്വന്തമായി ഐ ടി കമ്പനി തുടങ്ങി പ്രവർത്തിക്കുകയായിരുന്നു. കുന്ദമംഗലത്തെ തറവാട്ടിൽ അച്ഛൻ മാധവൻ നായരും അമ്മ പ്രഭാവതിയോടുമൊപ്പം താമസിച്ചിരുന്ന ഇവർ ഈയടുത്തായി കോഴിക്കോട്‌ മൊകവൂരിലേ വീട്ടിലേയ്ക്ക് മാറി. ഭാര്യ ഇന്ദു ലക്ഷ്മി കാരന്നൂർ സഹകരണ ബാങ്കിൽ ജീവനക്കാരിയാണ്. ഇവര്‍ക്കൊപ്പം 2 വയസ്സുള്ള മകന്‍ വൈഷ്ണവും മരണത്തിന് കീഴടങ്ങിയിരുന്നു. മൂത്ത മകൻ ആറുവയസ്സുകാരൻ മാധവ് അടുത്ത മുറിയിൽ കിടന്നുറങ്ങിയതിനാൽ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച ഡൽഹിക്കുപോയ കുടുംബം അവിടെ നിന്നും സുഹൃത്തുക്കൾക്കൊപ്പം നേപ്പാളിലേക്ക് പോവുകയായിരുന്നു. കുടുംബത്തിന്‍റെ അപ്രതീക്ഷിത മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി.

മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.