ഇരട്ടവോട്ട് സിപിഎമ്മിന്‍റെ ആസൂത്രിത നീക്കം ; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, March 29, 2021

 

തിരുവനന്തപുരം : ഇരട്ടവോട്ടിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് ചെയ്യാൻ സിപിഎം നടത്തിയ ആസൂത്രിത നീക്കമാണ് ഇരട്ട വോട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പോസ്റ്റൽ വോട്ടിലും തട്ടിപ്പ് നടക്കുന്നു. കഴക്കൂട്ടം മണ്ഡലത്തിൽ മരിച്ചയാളുടെ പേരിലും ഇരട്ടവോട്ട് കണ്ടെത്തി. വ്യാജ വോട്ടർമാരെ ചേർത്ത ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.