56 വർഷം മുമ്പ് വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ തോമസ് ചെറിയാന്‍റെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, October 13, 2024

 

പത്തനംതിട്ട: മരിച്ച് 56 വർഷത്തിനുശേഷം ഭൗതികശരീരം മഞ്ഞു പുതച്ച് നിലയിൽ കണ്ടെത്തിയ ഇന്ത്യൻ സൈനികൻ തോമസ് ചെറിയാന്‍റെ വീട് സന്ദർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1968 ൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച തോമസ് ചെറിയാന്‍റെ മൃതശരീരം ഹിമാചൽ പ്രദേശിൽ നിന്നും ലഭിക്കുന്നത് ഈ അടുത്ത ഇടയാണ്. അദ്ദേഹം 22 വയസ്സ് വരെ ജീവിച്ച സ്വന്തം കുടുംബം ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.

സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനും അനുശോചനം അറിയിക്കുന്നതിനു വേണ്ടി രമേശ് ചെന്നിത്തല ഇലന്തൂർ ഉള്ള അദ്ദേഹത്തിന്‍റെ വീട് സന്ദർശിച്ചു. സഹോദരങ്ങളോട് സംസാരിക്കുകയും അദ്ദേഹത്തിന്‍റെ ചെറുപ്പകാലത്തെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ ഡിസിസി ഭാരവാഹികളായ എ. സുരേഷ്കുമാർ, എം.എസ്. സിജു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹി ബാബുജി ഈശോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജെറി മാത്യു സാം, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.പി. മുകുന്ദൻ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, എക്സ് സർവ്വീസ്മാൻ കോൺഗ്രസ് ജില്ലാപ്രസിഡന്‍റ് അനിൽ ബാബു ഇരവിപേരൂർ,യു ഡി എഫ് മണ്ഡലം കൺവീനർ പി.എം. ജോൺസൻ, എം.ബി. സത്യൻ, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിബിൻ ചിറക്കടവിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ എബ്രഹാം,സിനു എബ്രഹാം എം എസ് സീനു, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങ മംഗലം,നസിം കമ്മണ്ണൂർ,അമീൻ അഹ്സൻ,ഫൈസൽ കുമ്മണ്ണൂർ, അൻസിൽ സഫർ,സനൽ പാറക്കൽ തെക്കേതിൽ സ്വാമിനാഥൻ, സോജൻ എന്നിവർ സന്നിഹിതരായിരുന്നു.