സിപിഎമ്മും സർക്കാരും ശരശയ്യയില്‍ ; ഉദ്യോഗസ്ഥരെ ചാരി രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം : രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Friday, October 30, 2020

 

തിരുവനന്തപുരം : സിപിഎമ്മും സർക്കാരും ശരശയ്യയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആണെന്നും അദ്ദേഹം പരിഹസിച്ചു.

എം ശിവശങ്കർ കള്ളപ്പണ കേസിൽ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. സർക്കാരും പാർട്ടിയും ഡ്രിപ്പ് ഇട്ട അവസ്ഥയിലാണ്. പാർട്ടിക്കാണോ സർക്കാരിനാണോ കൂടുതൽ ദുർഗന്ധം എന്ന് മാത്രമാണ് സംശയം. ഉദ്യോഗസ്ഥന്‍റെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലാവലിനിലും പിണറായി ചെയ്തത് ഇതു തന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്‍റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്‍റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സഹായമാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/370862914059738