ധാരണാപത്രം റദ്ദാക്കിയത് കബളിപ്പിക്കല്‍ ; എല്ലാം കരാറുകളും റദ്ദാക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 22, 2021

തിരുവനന്തപുരം :  ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ധാരണാപത്രം റദ്ധാക്കിയത് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപെട്ട എല്ലാം കരാറുകളും റദ്ദാക്കണം. സർക്കാർ മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയാണ്. മത്സ്യതൊഴിലാളികൾ നടത്തുന്ന തീരദേശ ഹർത്താലിന് എല്ലാ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം സംസ്ഥാനത്തിന്‍റെ മത്സ്യസമ്പത്ത് വിദേശകമ്പനിക്ക് തീറെഴുതാനുള്ള വിവാദ കരാറിലും യൂ ടേണടിച്ച് സർക്കാർ. ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദേശം അനിസരിച്ചാണ് തീരുമാനം. 400 ട്രോളറുകൾ നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. ധാരണാപത്രിത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്നും സർക്കാർ.