രാജീവ് യൂത്ത് ഫൗണ്ടേഷൻ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്

രാജീവ്‌ ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനായതിന്‍റെ സന്തോഷം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജീവ് യൂത്ത് ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ആണ് പുരസ്‌കാരം സമ്മാനിച്ചത്. വട്ടിപ്പലിശക്കാരുടെ കടക്കെണിയിൽ നിന്നും ജനത്തിനു സുരക്ഷ നൽകിയ കുബേര ഓപ്പറേഷൻ, ദളിതർക്കും ആദിവാസികൾക്കും വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഗാന്ധിഗ്രാം പദ്ധതി, മയക്കുമരുന്നു -ലഹരിക്കെതിരായ നടപടികൾ മുന്‍നിര്‍ത്തിയാണ് രമേശ് ചെന്നിത്തലയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

ഇന്ത്യയുടെ ഏറ്റവും സങ്കീർണമായ കാലത്താണ് പ്രധാനമന്ത്രിയായി രാജീവ്‌ഗാന്ധി ചുമതല ഏറ്റെടുക്കുന്നത്. ലോകം ആരാധിക്കുന്ന നിലയിലേക്ക് നമ്മുടെ രാജ്യത്തെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. നവഭാരത ശില്പിയായ രാജീവ്‌ ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിൽ നിന്നും ഈ ദിവസം ഏറ്റുവാങ്ങിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.

വട്ടിപ്പലിശക്കാരുടെ കടക്കെണിയിൽ നിന്നും ജനത്തിനു സുരക്ഷ നൽകിയ കുബേര ഓപ്പറേഷൻ, ദളിതർക്കും ആദിവാസികൾക്കും വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഗാന്ധിഗ്രാം പദ്ധതി, മയക്കുമരുന്നു -ലഹരിക്കെതിരായ നടപടികൾ എന്നിവ മുൻനിർത്തിയാണ് രാജീവ് യൂത്ത് ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരസ്‌കാരം സമർപ്പിച്ചത്.

രാജീവ് ഗാന്ധിയുടെ 75 മത് ജന്മദിനത്തിലെ ഈ പുരസ്‌കാര ലബ്ധി, അദ്ദേഹത്തിന്‍റെ ഒപ്പം പ്രവർത്തിച്ച കാലത്തേക്ക് കൂടി കൂട്ടികൊണ്ടുപോകുന്നു. ആയിരക്കണക്കിന് ചെറുപ്പക്കാരെ സംഘടനയിലേക്ക് കൈപിടിച്ച് ഉയർത്താനും പുതിയ ചിന്തകളെ പ്രോത്സാഹിപ്പിക്കാനും എന്നും രാജീവ് ഗാന്ധി തയാറായിരുന്നു എന്ന് സ്നേഹപൂർവ്വം ഓർക്കുന്നു.
#Rajivgandhi
#RajivYouthFoundation
#RajivjiJanmaPanchasapthathiSamaroh

Ramesh ChennithalaRajeev Gandhimanmohan singh
Comments (0)
Add Comment