എം എൻ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകര്‍ക്ക് നേരെയുണ്ടായ ശക്തമായ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, October 7, 2019

പി. വി. അൻവർ എംഎൽഎ യുടെ അനധികൃത തടയണ സന്ദർശിക്കാൻ എത്തിയ എം എൻ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവർത്തകരെ ഗുണ്ടകളും സിപിഎം പ്രവർത്തകരും ചേർന്ന് കയ്യേറ്റം ചെയ്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കുറ്റവാളികൾക്കെതിരെ കർശനമായ നിയമ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വനിതകൾ അടങ്ങുന്ന സാമൂഹ്യ പ്രവർത്തകർക്ക് നേരെ ഗുണ്ടകൾ അഴിഞ്ഞാടിയിട്ടും പൊലീസ് സംഭവസ്ഥലത്ത് എത്താൻ ഏറെ വൈകിയതിനെയും അദ്ദേഹം കുറ്റപെടുത്തി.

നിയമസഭയുടെ പരിസ്ഥിതി അംഗം കൂടിയായ പി. വി. അൻവർ എം.ൽ.എ. യുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കാൻ എത്തിയ കെ. എം. ഷാജഹാൻ, ഡോ ആസാദ് , സി.ആർ.നീലകണ്ഠൻ എന്നിവരെ കൂടാതെ കെ.അജിത , പ്രൊഫ.കുസുമം ജോസഫ് എന്നിവരെയും ഗുണ്ടാസംഘം ആക്രമിച്ചു.