ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു ; വി.ഡി സതീശന് അഭിനന്ദനം : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 22, 2021

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരെഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സതീശനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. വി.ഡി സതീശന് നന്നായി പ്രവർത്തിക്കാൻ സാധിക്കും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.