അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

Jaihind Webdesk
Saturday, August 24, 2019

തിരുവനന്തപുരം: മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും, ബി ജെ പി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ  നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.  പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയയില്‍  ദീര്‍ഘകാലം   ഒരുമിച്ച്    പ്രവര്‍ത്തിക്കാന്‍   കഴിഞ്ഞ കാര്യം അദ്ദേഹം അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.    സ്വാതന്ത്രാനന്തര തമലുറയിലെ  പ്രഗല്‍ഭനായ രാഷ്ട്രീ നേതാക്കളില്‍ ഒരാളെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ  രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.