പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം ; തിക്കും തിരക്കും ആവേശവുമായി പ്രവര്‍ത്തകര്‍

Jaihind News Bureau
Thursday, February 13, 2020

ദുബായ് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്, ഇന്‍കാസ് യു.എ.ഇ കമ്മിറ്റി, ദുബായ് എയര്‍പോട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. തിക്കും തിരക്കും ആവേശവുമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഇന്‍കാസ്  യു.എ.ഇ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരി, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം, ഇന്‍കാസ് ഭാരവാഹികളായ എന്‍.പി.രാമചന്ദ്രന്‍, ടി.എ.രവീന്ദ്രന്‍, അഡ്വ. ടി.കെ.ഹാഷിക്, അബ്ദുല്‍ മനാഫ്, ടി.പി.അശറഫ് , മജീദ് എറണാകുളം, ചന്ദ്രപ്രകാശ് എടമന,  പി.ആര്‍.പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.

teevandi enkile ennodu para