യുഡിഎഫ് ഐതിഹാസിക വിജയം നേടും ; ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, April 6, 2021

 

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസിക വിജയം സ്വന്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഈ അഴിമതി ഭരണം മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

മുഖം നഷ്ടപ്പെട്ട ഇടതുസര്‍ക്കാരിനെതിരെ ജനംഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സർക്കാർ സ്വയം അപഹാസ്യരായി. ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും ധാർഷ്ട്യത്തിനും എതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മണ്ണാറശാല യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.