കൊവിഡ് ജാഗ്രത കാറ്റിൽപ്പറത്തി ബിവറേജസ്; പൂട്ടിച്ച് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രവർത്തകർ

പത്തനംതിട്ട : കൊറോണക്കെതിരെ സംസ്ഥാനത്ത് കർശന ജാഗ്രത തുടരുമ്പോഴും നിർദേശങ്ങള്‍ കാറ്റിൽപ്പറത്തി ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രവർത്തകർ.

ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്ന നിർദേശത്തെ മറികടന്ന് ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ യൂത്ത് ഫൗണ്ടേഷൻ പ്രവർത്തകര്‍ പത്തനംതിട്ടയിലെ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിച്ചു.

ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് ഖാൻ, അരുൾ നായിക്കമഠത്തിൽ, ജോജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഔട്ട്ലെറ്റുകൾ പൂട്ടിച്ചത്. ആള്‍ക്കൂട്ടങ്ങള്‍ക്ക് കർശന നിയന്ത്രണം നിലനില്‍ക്കെ ബിവറേജസുകള്‍ തുറക്കുന്നത് നിലവിലുള്ള ജാഗ്രതകളെയെല്ലം ലംഘിക്കുന്നതും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment