രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറി; ഗെലോട്ടും പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു

Jaihind Webdesk
Monday, December 17, 2018

ന്യൂദല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിയായിരുന്നു ചടങ്ങ്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായവതിയും ചടങ്ങില്‍ പങ്കെടുത്തില്ല. പങ്കെടുക്കില്ലെന്ന് ഇരുവരും നേരത്തേ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയും ചടങ്ങിനെത്തിയിരുന്നു.