നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jaihind Webdesk
Sunday, June 27, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കി.