കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെയുടേയും പ്രദീപ്കുമാറിന്‍റെയും വീടുകളില്‍ റെയ്ഡ്

Jaihind News Bureau
Tuesday, December 1, 2020

കെ.ബി ഗണേഷ്കുമാർ എം എൽ എയുടെ കൊല്ലം പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്‍റെ സഹായത്തോടെ ബേക്കൽ പൊലീസ് ആണു പരിശോധന നടത്തുന്നത്. പത്തനാപുരം മഞ്ചള്ളൂരിലെ ഈ വീട്ടിലാണ് ഗണേഷ് കുമാറിന്‍റെ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് റെയ്ഡ്. ഈ വീട്ടിൽ നിന്നാണ് ഗണേഷ് കുമാറിന്‍റെ പിഎയെ നേരത്തെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഗണേഷ്കുമാറിന്‍റെ പി.എ. പ്രദീപ്കുമാറിന്‍റെ കോട്ടത്തലയിലെ വീട്ടിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്.