ഇന്ധനവിലയില്‍ മോദി ഭരണകൂടം എരിഞ്ഞുതീരുമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, September 10, 2018

ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ പ്രതിഷേധം ഇരമ്പുന്നു. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ രാഹുൽഗാന്ധി പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുന്നു. വാഗ്ദാനങ്ങളൊന്നും നിറവേറ്റാത്ത സർക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് രാഹുൽഗാന്ധി കുറ്റപ്പെടുത്തു.രൂപയുടെ മൂല്യം ഇടിഞ്ഞു. പെട്രോൾ ഡീസൽ വില കുറയ്ക്കുമെന്ന് പറഞ്ഞ മോദി എവിടെയെന്ന് രാഹുൽഗാന്ധി ചോദിച്ചു.

കർഷകന്‍റെ പൈസ വൻകിട കുത്തകകൾക്ക് കൊടുക്കുന്നു. റാഫേൽ ഇടപാടിലെ 45000 കോടി ജനങ്ങളുടെ പണമാണെന്നും ഇന്ത്യയിലെ കള്ളപ്പണമെല്ലാം കേന്ദ്രം വെളുപ്പിച്ചതായും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.