രാഹുല്‍ ഗാന്ധി സീതാപൂരിലെത്തി ; പ്രിയങ്കയക്കൊപ്പം ലഖിംപൂരിലേക്ക് ഉടന്‍ പുറപ്പെടും

Jaihind Webdesk
Wednesday, October 6, 2021

ലക്നൗ :  രാഹുൽ ഗാന്ധിയും സംഘവും ലക്നൗ വിമാനത്താവളത്തിൽനിന്ന് സീതാപൂരിലെത്തി. പ്രിയങ്കയെ കണ്ടതിന് ശേഷം ഒരുമിച്ച് ലഖിംപൂരിലേക്ക് പുറപ്പെടും. ലക്നൗ വിമാനത്താവളത്തിൽ രാഹുലിനെ യുപി പൊലീസ് തടഞ്ഞിരുന്നു. പൊലീസ് വാഹനത്തിൽ സഞ്ചരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ രാഹുലും സംഘവും ഇത് അംഗീകരിച്ചില്ല. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് രാഹുൽ ലഖിംപുര്‍ ഖേരിയിലേക്കു പുറപ്പെട്ടത്.

സിതാപുരിലെത്തിയ രാഹുൽ ഗാന്ധി അവിടെനിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് ലഖിംപുർ ഖേരിയിലേക്കു പോകുക. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, ചത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി ജനറല്‍ സെക്രട്ടറി  എന്നിവരും രാഹുലിനൊപ്പമുണ്ട്. ലഖിംപുര്‍ ഖേരിയിൽ മരിച്ച കർഷകരുടെയും മാധ്യമപ്രവർത്തകന്‍റെയും കുടുംബങ്ങൾക്ക് ഇരു സംസ്ഥാനങ്ങളും ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപവീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രിമാര്‍ ലക്നൗ വിമാനത്താവളത്തിൽ പ്രഖ്യാപിച്ചു.