രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയോഗിച്ച് ഔദ്യോഗിക പ്രഖ്യാപനം

Jaihind Webdesk
Monday, November 20, 2023

 

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പിറക്കി.

അബിൻ വർക്കിയെ വൈസ് പ്രസിഡന്‍റായും നിയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരുന്നു. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, അരിതാ ബാബു എന്നിവരുമായുള്ള അഭിമുഖത്തിന് ശേഷമായിരുന്നു കേന്ദ്ര നേതൃത്വം രാഹുൽ മാങ്കൂട്ടത്തിനെ സംസ്ഥാന യൂത്ത് കോൺഗ്രസിന്‍റെ പ്രസിഡന്‍റായി നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറക്കിയത്.