വോട്ടര്‍മാര്‍ക്ക് ഇനി രാഹുല്‍ ഗാന്ധിയോട് തത്സമയം സംവദിക്കാം; കേരളത്തിനായി പുതിയ ട്വിറ്റര്‍ അക്കൗണ്ട്

Sunday, April 14, 2019

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്.  വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഇനിമുതല്‍ തത്സമയം രാഹുലുമായി സംവദിക്കാം. രാഹുല്‍ മണ്ഡലത്തില്‍ ഇല്ലാത്ത സമയത്തും വോട്ടര്‍മാര്‍ക്ക് ട്വിറ്ററിലൂടെ സംവദിക്കാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ഗാന്ധി വയനാട് എന്ന പേരില്‍ ആരംഭിച്ച ട്വിറ്റര്‍ അക്കൗണ്ട് വഴി മലയാളത്തിലാണ് ട്വീറ്റ് ചെയ്യുന്നത്. കെ.എം. മാണിക്ക് അന്ത്യോപചാരം അര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റാണ് ആദ്യമായി പുറത്തുവന്നത്.