വഴിയോരത്ത് കാത്ത് നിന്നവരെ ഞെട്ടിച്ച് രാഹുല്‍

Jaihind News Bureau
Tuesday, August 28, 2018

കനത്ത സുരക്ഷയെ വകവെക്കാതെ പതിവ് രീതിയിൽ തന്നെയായിരുന്നു രാഹുൽ ഗാന്ധിയുടെ  യാത്ര.  സുരക്ഷാ പ്രവർത്തകരുടെയോ കമാൻഡോകളുടെയോ വലയം സാധാരക്കാരുമായി ഇടപഴകുന്നതിന് ഒരിക്കലും രാഹുൽ ഗാന്ധിക്ക് തടസ്സമായിരുന്നില്ല. സുരക്ഷയുടെ മതില്‍ക്കെട്ടുകള്‍ താണ്ടി പ്രവര്‍ത്തകരിലേയ്ക്കെത്തുക എന്നത് എന്നും അദ്ദേഹത്തിന്‍റെ രീതിയാണ്. വഴിയോരത്ത് കാത്ത് നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ട് വാഹനം നിര്‍ത്തി ഇറങ്ങി അവരോടൊപ്പം സമയം ചെലവിടുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

സുരക്ഷ നൽകാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പിൽ പോയെങ്കിലും രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം നിർത്തുകയായിരുന്നു. രാഹുൽ റോഡിൽ ഇറങ്ങിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടി എത്തിയെങ്കിലും അന്ധാളിച്ചു നിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം തിരികെ വാഹനത്തിൽ കയറിയത്.

വാഹനം നിർത്തുമ്പോൾ പ്രവർത്തകരിൽ ഉണ്ടാകുന്ന അമ്പരപ്പും വീഡിയോയിൽ വ്യക്തമാണ്.