റഫേലില്‍ കത്തിക്കയറി രാഹുല്‍ഗാന്ധി; പാര്‍ലമെന്റില്‍ മറുപടിക്കുപകരം ബഹളം വെച്ച് ഭരണപക്ഷം

Jaihind Webdesk
Wednesday, January 2, 2019

ന്യൂദല്‍ഹി: റഫേല്‍ ഇടപാടിലെ അവ്യക്തതകളെക്കുറിച്ചും അഴിമതിയെക്കുറിച്ചും പാര്‍ലമെന്റില്‍ ഭരണപക്ഷത്തിനെതിരെ ചോദ്യശരങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ മറുപടിക്ക് പകരം ബഹളം വെച്ചാണ് ഭരണപക്ഷം രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളെ നേരിട്ടത്. ഒരുവേള ഭരണപക്ഷത്തിന്റെ ബഹളം കാരണം സഭ നിര്‍ത്തിക്കേണ്ട സാഹചര്യംപോലുമുണ്ടായി. രാഹുല്‍ പ്രധാനമായും ചോദ്യങ്ങള്‍ ഇവയാണ്.
റാഫേലില്‍ പ്രധാനമന്ത്രി എന്തു കൊണ്ട് മറുപടി പറയുന്നില്ല? 126 വിമാനങ്ങള്‍ 36 ആക്കിയത് ആര് ? ഒരു റാഫേല്‍ വിമാനം പോലും ഇന്ത്യയില്‍ എത്തിയിട്ടില്ല. പുതിയ കരാറിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് മനോഹര്‍ പരീക്കര്‍ പറഞ്ഞത്. പ്രധാനമന്ത്രി കരാര്‍ തിരുത്തി. നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പുതിയ കരാര്‍.എച്ച്എഎല്ലില്‍ നിന്ന് ഇടപാട് അംബാനിക്ക് നല്‍കി. ഇടപാടിന് 10 ദിവസം മുമ്പാണ് അനില്‍ അംബാനി കമ്പനി തുടങ്ങിയത്. എന്തിനാണ് പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തിന് കരാര്‍ നല്‍കിയത്. റാഫേല്‍ വിലവിവരം രഹസ്യമല്ല. പാര്‍ലമെന്റില്‍ വരാന്‍ നരേന്ദ്രമോദിക്ക് ധൈര്യമില്ല. പ്രതിരോധമന്ത്രി എഐഎഡിഎംകെയെ ഇറക്കി കളിക്കുന്നു. നരേന്ദ്രമോദി മുറിയില്‍ ഒളിച്ചിരിക്കുന്നു.
സര്‍ക്കാര്‍ തടസവാദം ഉന്നയിച്ചു. സ്പീക്കര്‍ അനുവദിച്ചില്ല. റിക്കോഡ് സത്യസന്ധമാണോയെന്ന് സ്പീക്കര്‍. ടേപ്പ് റിക്കോഡിലുള്ളത് വായിക്കാമെന്ന് രാഹുല്‍. ഭരണ പ്രതിപക്ഷ ബഹളം.