യുവാക്കൾ പഠനത്തോടൊപ്പം കായിക മേഖലയിൽ കൂടി ശ്രദ്ധ പതിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. എന്നാൽ മദ്യത്തിനും, മയക്ക് മരുന്നുകൾക്കും അടിമപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരി, അസംപഷൻ ആശുപത്രിയിലെ മാനസിക രോഗ ചികിത്സാ വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.