രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവ് : എംഎം ഹസ്സൻ

Jaihind Webdesk
Sunday, May 26, 2019

MM-Hassan-PP

കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളിക്കളഞ്ഞ പ്രവർത്തക സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുൻ കെപിസിസി പ്രസിഡന്‍റ് എം.എം. ഹസ്സൻ. രാജ്യത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും വികാരമാണ് കോൺഗ്രസ് പ്രവർത്തക സമിതി പ്രകടിപ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശക്തമായ നേതൃത്വം നൽകിയ രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്നും എം.എം ഹസ്സൻ പറഞ്ഞു.

ഒന്നേകാൽ കോടിയിലധികം ആളുകൾ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചത് തന്നെ രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയുവെന്ന സന്ദേശമാണ് നൽകുന്നതെന്നും ഹസ്സൻ പ്രസ്താവനയിൽ പറഞ്ഞു.