സംസ്ഥാന മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിന് പൊതുജനാഭിപ്രായം തേടി രാഹുല്‍

സംസ്ഥാന മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ പുതിയ പരീക്ഷണവുമായി രാഹുൽ ഗാന്ധി. മൂന്ന് സംസ്ഥാനങ്ങളിലേയും കോൺഗ്രസ് മുഖ്യമന്ത്രിമാർ ആരാകണമെന്ന് പാർട്ടി പ്രവർത്തകരിൽ നിന്ന് അഭിപ്രായം തേടുന്നതിനാണ് രാഹുലിന്‍റെ പുതിയ പരീക്ഷണം.

കഴിഞ്ഞ ദിവസം 7.3 ലക്ഷം പ്രവർത്തകർക്കാണ് ശക്തി ആപ്പിലൂടെ കോൺഗ്രസ് അധ്യക്ഷന്റെ വിളിയെത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിൽ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് എത്തിയത്. നിങ്ങളുടെ അഭിപ്രായം ഞാൻ അല്ലാതെ മറ്റാരും അറിയില്ലെന്നും വളരെ രഹസ്യമായിരിക്കുമെന്നും രാഹുൽ ഗാന്ധി പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു. അഭിപ്രായങ്ങളും തീരുമാനങ്ങളും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് വളരെ സഹായകമായിരിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഖണ്ഡിലും കോൺഗ്രസ് ഭരണം ഉറപ്പാക്കിയെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാർ ആരായിരിക്കണമന്ന വിഷയത്തിൽ
ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും വികാരമറിയാൻ വേണ്ടിയാണ് കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോൾ പദ്ധതി രാഹുൽ പരീക്ഷിച്ചത്. 24 മണിക്കൂറിനുള്ളിൽ 2.4 ലക്ഷം പാർട്ടി പ്രവർത്തകരാണ്

പുതിയ സാങ്കേതിക വിദ്യയിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ പുതിയ പ്രവർത്തന ശൈലിയിലൂടെ രാഹുൽ ഗാന്ധി വീണ്ടും പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും ഹൃദയം കീഴടക്കുകയാണ്.

https://youtu.be/4YrAaBUoD4o

rahul gandhi
Comments (0)
Add Comment