മോദിയുടെ 400 സീറ്റ് സ്വപ്നം മാത്രം; മോദിയുടെ വിരമിക്കലിന് അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ട, അടുത്ത മാസം തന്നെ നടക്കും: ശശി തരൂര്‍

 

ന്യൂഡല്‍ഹി: മോദിയുടെ 400 സീറ്റ് സ്വപ്നം മാത്രമെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂര്‍. 2019ല്‍ ബിജെപിക്ക് ലഭിച്ചത് പരമാവധി സീറ്റുകളാണ്.  പുല്‍വാമ ആക്രമണം പോലുള്ളവ തിരഞ്ഞെടുപ്പ് വിഷയമാക്കി കഴിഞ്ഞ തവണ ബിജെപി വോട്ട് പിടിച്ചെന്നും ശശി തരൂര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവീന്‍ പട്‌നായിക്കിന്‍റെ വിരമിക്കല്‍ പ്രായം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷാ ലക്ഷ്യമിട്ടത് മോദിയെയായിരക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

‘അബ്കി ബാര്‍ 400 പര്‍’ എന്നതിനെക്കുറിച്ച് ബിജെപി സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഇതൊരു സമ്പൂര്‍ണ ഫാന്‍റസിയാണെന്ന് വ്യക്തമായിരുന്നു. ഇത്തവണ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ സാധിക്കില്ല.  2019-ല്‍, പുല്‍വാമ ദുരന്തത്തിനും, ബാലാകോട്ടിലെ പ്രതികരണത്തിനുമെല്ലാം വോട്ട് ചോദിച്ച് മോദി പരമാവധി വിജയം നേടി. മോദിയുടെ ആദ്യ ടേമിലെ സാമ്പത്തിക പരാജയങ്ങളെക്കുറിച്ചുള്ള ഹിതപരിശോധനയില്‍ നിന്ന് തിരഞ്ഞെടുപ്പ് വിഷയം മാറ്റിയതും കഴിഞ്ഞ തവണ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകാന്‍ കാരണമായതായി ശശി തരൂര്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ പരമാവധി മുന്നേറാന്‍ 2019ല്‍ ബിജെപിക്ക് സാധിച്ചു. ഇത്തവണ ആ ഫലങ്ങള്‍ ആവര്‍ത്തിക്കുക അസാധ്യമാണ്. മാത്രമല്ല ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞതും, വോട്ടിംഗ് കണക്കുകളില്‍ ഗണ്യമായ കുറവുണ്ടായതും ബിജെപിക്ക് തിരിച്ചടിയാണ്. നവീന്‍ പട്‌നായിക്കിന്‍റെ വിരമിക്കല്‍ പ്രായം ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷാ ലക്ഷ്യമിട്ടത് മോദിയെയായിരക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. മോദിയുടെ വിരമിക്കലിന് അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ട. അടുത്ത മാസം തന്നെ ജനം താഴെ ഇറക്കുമെന്നും, ബിജെപി മാത്രമാണ് വിരമിക്കല്‍ പ്രായം നിശ്ചയിച്ച പാര്‍ട്ടി എന്നും ശശി തരൂര്‍ പറഞ്ഞു.  യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ആയുധമാക്കാന്‍ മാധ്യമങ്ങളോട് ബിജെപി പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

Comments (0)
Add Comment