ന്യൂഡൽഹി: കൊവിഡ് വ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് പരിശോധനയില്ല, വാക്‌സിന്‍ ഇല്ല, ആശുപത്രി കിടക്കകളില്ല. പി.എം കെയര്‍ ഫണ്ട് എവിടെയെന്നും അദ്ദേഹം ട്വീറ്റില്‍ ചോദിച്ചു.
ना टेस्ट हैं, ना हॉस्पिटल में बेड,
ना वेंटिलेटर हैं, ना ऑक्सीजन,
वैक्सीन भी नहीं है,
बस एक उत्सव का ढोंग है।PMCares?
— Rahul Gandhi (@RahulGandhi) April 15, 2021
വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസവും രംഗത്തെത്തിയിരുന്നു. വിദേശവാക്‌സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്ന വാര്‍ത്ത പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നീട് നിങ്ങളെ നോക്കി ചിരിക്കും ശേഷം നിങ്ങളോട് യുദ്ധം ചെയ്യും, അപ്പോള്‍ നിങ്ങള്‍ ജയിക്കും’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.