ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി കൈയേറാന്‍ ചൈനയെ അനുവദിച്ചത്; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, August 16, 2020

 

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വസിക്കുന്നു. ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി കൈയേറാന്‍ ചൈനയെ അനുവദിച്ചതെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ആരുടെ കള്ളങ്ങളാണ് അവര്‍ക്ക് സുരക്ഷയൊരുക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

teevandi enkile ennodu para