
സൈബര്‍ അധിക്ഷേപ പരാതിയില്‍ സാമൂഹ്യ പ്രവര്ത്തകന് രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യ ഹര്‍ജി തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതി തള്ളി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ യൂവതിയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിക്കുകയും വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തതിനാണ് കഴിഞ്ഞ ഞായറാഴ്ച രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കം ബി.എന്‍.എസ്. 72, 75, 79, 351 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവയില്‍ രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളുണ്ട്. സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.