എച്ച്.എ.എല്‍. : പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍

എച്ച്.എ.എല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. എച്ച്.എ.എല്ലില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനുള്ള പണം ഇല്ലെന്നത് ഒട്ടും ആശ്ചര്യപ്പെടുത്തുന്നതല്ലെന്നും റഫേല്‍ സ്വന്തമാക്കി അനില്‍ അംബാനിയ്ക്ക് ഇനി ആവശ്യം ബുദ്ധിസാമര്‍ത്ഥ്യവും കഴിവുമുള്ള എഞ്ചിനീയര്‍മാരെയും ശാസ്ത്രജ്ഞരെയുമാണെന്നും. അതിനുള്ള വഴിയാണ് ഇതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ശമ്പളവും മറ്റാനുകൂല്യങ്ങളും ഇല്ലാതിരിക്കുന്ന എച്ച്.എ.എല്ലിലെ വിദഗ്ദ്ധര്‍ എ.എ.യുടെ പുതിയ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 14 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ക്യാഷ് ബാലന്‍സ് ആണ് എച്ച്.എ.എല്ലിന്   ഇപ്പോഴുള്ളതെന്നും തൊഴിലാളികള്‍ക്ക് നല്‍കാനായി ആയിരം കോടി രൂപ കടം വാങ്ങിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ട്വീറ്റ്.

റഫേല്‍ വിഷയത്തില്‍ ജെപിസി അന്വേഷണം എന്ന  ആവശ്യം കോണഅ‍ഗ്രസ് ഇന്ന് വീണ്ടും പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു.

rahul gandhinarendra modianil ambani
Comments (0)
Add Comment