കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ കസ്റ്റഡിയില്‍ എടുത്തയാളെ MLA മോചിപ്പിച്ചു. ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നാണ് K.U. ജനീഷ് കുമാര്‍ എം.എംല്‍.എ കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ചത്. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറെയാണ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. വിഷയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ശബ്ദസന്ദേശം പുറത്ത് വിട്ടിട്ടുണ്ട്. കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്നാണ് എം.എല്‍.എയുടെ പ്രതികരണം.
ഉദ്യോഗസ്ഥരെ ശരിയായി ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതാണ് എംഎല്‍എയുടെ പ്രവര്‍ത്തിയില്‍ നിന്നും വ്യക്തമാകുന്നത്. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കാന്‍ വന്ന എംഎല്‍എയുടെ ഭീഷണിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. DYടP ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുന്നിലാണ് എം.എല്‍.എ ഭീഷണി പ്രകടനം നടത്തുന്നത്. കത്തിക്കുമെന്നും നക്‌സലുകള്‍ വരുമെന്നും എം.എല്‍.എ ഭീഷണിയില്‍ പറയുന്നുണ്ട്.