ഉമാ തോമസിനെതിരെ ക്രൂരമായ സിപിഎം സൈബർ ആക്രമണം ; പാർട്ടിയുടെ ‘കടന്നലുകൾക്ക്’ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്നറിയിപ്പ്

Jaihind Webdesk
Thursday, June 2, 2022

സിപിഎം ഉമാ തോമസിനെതിരായ നടത്തുന്ന സൈബർ ആക്രമണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് ജന: സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി സിപിഎം അധിക്ഷേപിക്കുന്നത്. എന്താണ് സിപിഎം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്? എസ്എഫ്ഐക്കെതിരെ ക്യാംപസിൽ ആരും മത്സരിക്കുവാൻ പാടില്ലായെന്ന കമ്മ്യൂണിസത്തിൽ ഇൻഹറിറ്റഡായ ഏക സംഘടനാ വാദമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് ‘കടന്നലുകൾ’ എന്ന് സ്വയം അവകാശപ്പെടുന്ന സൈബർ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികൾ ഉണ്ടായിരുന്നു, അവരെ ‘തിരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചു’. അതിൽ നിന്ന് ചില പ്രാണികൾ ഓടി രക്ഷപെട്ട് കേരളത്തിലെത്തി ‘പൊറോട്ട അടിക്കുന്നുണ്ട്’… നിങ്ങൾക്കും നാളെകളിൽ അതാണ് വിധി– രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി സിപിഎം അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഉമാ തോമസ് സ്ഥാനാർത്ഥിയായി വന്ന നിമിഷം മുതൽ അവർക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, സിപിഎമ്മിന്‍റെ സൈബർ ഗുണ്ടകളുടെ ഭാഷയിൽ പറഞ്ഞാൽ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.

എന്താണ് സിപിഎം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്? എസ്എഫ്ഐക്കെതിരെ ക്യാംപസിൽ ആരും മത്സരിക്കുവാൻ പാടില്ലായെന്ന കമ്മ്യൂണിസത്തിൽ ഇൻഹറിറ്റഡായ ഏക സംഘടനാ വാദമാണോ?

കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളത് ?

ഇക്കണ്ട തോന്നിവാസമൊക്കെ ചെയ്തിട്ട് ‘കടന്നലുകൾ’ എന്ന് സ്വയം അവകാശപ്പെടുന്ന സൈബർ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികൾ ഉണ്ടായിരുന്നു, അവരെ ‘തിരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചു’. അതിൽ നിന്ന് ചില പ്രാണികൾ ഓടി രക്ഷപെട്ട് കേരളത്തിലെത്തി ‘പൊറോട്ട അടിക്കുന്നുണ്ട്’… നിങ്ങൾക്കും നാളെകളിൽ അതാണ് വിധി..