ജാതി അധിക്ഷേപം : തിരുവനന്തപുരത്ത് സി.പിഎമ്മിൽ പൊട്ടിത്തെറി; വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർട്ടി വിട്ടു

Jaihind News Bureau
Tuesday, February 2, 2021

നവോത്ഥാനം ഉദ്ഘോഷിക്കുന്നു സിപിഎമ്മിൽ കനത്ത ജാതി പോര്. ജാതിപരമായ അധിക്ഷേപവും അവഗണനയെയും തുടർന്ന് വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർട്ടി വിട്ടു. ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ ജാതിപരമായ അധിക്ഷേത്തെത്തുടർന്നാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലി സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ജാതി അധിക്ഷേപത്തിന് പുറമെ മാനസികമായും സ്റ്റാൻലിയെ കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി ഹരികുമാർ പീഡിപ്പിച്ചതായി സ്റ്റാൻലിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. വിഷയം കോവളം സിപിഎം ഏരിയ കമ്മിറ്റിയിൽ വിഭാഗീയത ആളിക്കത്തിച്ചിരിക്കുകയാണ്.