സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയിലും പാസായി

ന്യൂദല്‍ഹി: മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. 165 പേര്‍ ബില്ലിനെ പിന്തുണച്ചു. ഏഴുപേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിംലീഗ്, ഡി.എം.കെ, ആംആദ്മി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്തു. സെലക്ട് കമ്മിറ്റിക്കു വിടണമെന്ന  ഇടത് കക്ഷികളുടെ പ്രമേയം തള്ളി. അണ്ണാ ഡി.എം.കെ വോട്ടൊടുപ്പില്‍ നിന്ന് വിട്ടു. സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന സി.പി.എം ആവശ്യവും തള്ളി.

കഴിഞ്ഞ ദിവസം മൂന്നിനെതിരേ 323 വോട്ടുകള്‍ക്ക് ലോക്‌സഭ ബില്‍ പാസാക്കിയിരുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ബില്ലിനെ അനുകൂലിച്ചു. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്‌സഭയില്‍ ബില്ലിനെതിരേ വോട്ടുചെയ്തത്. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

Comments (0)
Add Comment