പുന്ന നൗഷാദിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ്; കുടുംബസഹായ നിധി സ്വരൂപിക്കല്‍ നാളെ (സെപ്റ്റംബര്‍ രണ്ട്)

Jaihind Webdesk
Sunday, September 1, 2019

തൃശൂര്‍: എസ്.ഡി.പി.ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയ ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കോണ്‍ഗ്രസ് കുടുംബസഹായ നിധി സ്വരൂപീക്കുന്നു. കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ നേരിട്ടെത്തിയതാണ് ജില്ലയുടെ വിവിധ ഭാഗങ്ങൡലായി സെപ്റ്റംബര്‍ രണ്ടിന് സഹായനിധി സ്വരൂപിക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയായിരിക്കും സഹായനിധി ശേഖരിക്കുന്നത്. സ്വരൂപിച്ചുകിട്ടുന്ന മുഴുവൻ തുകയും നൗഷാദിന്റെ കുടുംബത്തിന് കൈമാറും. സമയക്രമം ഇങ്ങനെ:

ഗുരുവായൂര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍ (കെ.പി.സി.സി പ്രസിഡന്റ്), ടി.എന്‍.പ്രതാപന്‍ എംപി, ഒ.അബ്ദുറഹിമാന്‍ കുട്ടി

ത്യശൂര്‍: രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്), തേറമ്പില്‍ രാമകൃഷന്‍, ഹൈബീ ഈഡന്‍ എം.പി, പത്മജ വേണുഗോപല്‍

ഇരിങ്ങാലക്കുട: ഉമ്മന്‍ ചാണ്ടി (മുന്‍ മുഖ്യമന്ത്രി), എം.പി ജാക്‌സണ്‍

കൊടുങ്ങല്ലൂര്‍: കെ.മുരളിധരന്‍ എം.പി, ടി.യു രാധകൃഷ്ണന്‍

ചാലക്കുടി: ബെന്നി ബഹന്നാന്‍ എം.പി, എം.പി വിന്‍സെന്റ് (മുന്‍ എം.എല്‍.എ)

മണലൂര്‍: കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.എ മാധവന്‍

വടക്കാഞ്ചേരി: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, അനില്‍ അക്കര എം.എല്‍.എ

നാട്ടിക: കെ.സുധാകരന്‍ എം.പി, കെ.കെ കൊച്ചുമുഹമ്മദ്

പുതുക്കാട്: സീന്‍ കുര്യക്കോസ് എം.പി, എം.കെ പോള്‍സണ്‍ മാസ്റ്റര്‍ (മുന്‍ എം.എല്‍.എ), കെ.പി വിശ്വനാഥന്‍ (മുന്‍ മന്ത്രി)

കുന്നംകുളം: വി.കെ ശ്രീകണ്ഠന്‍ എം.പി, ജോസഫ് ചാലിശ്ശേരി

ഒല്ലൂര്‍: കെ.സി ജോസഫ് എം.എല്‍.എ, എന്‍ .കെ സുധീര്‍

കൈപ്പമംഗലം: എം എം ഹസ്സന്‍ (മുന്‍ കെ.പി.സി.സി പ്രസിഡന്റ്), എം.കെ അബ്ദുള്‍ സലാം

ചേലക്കര: രമ്യ ഹരിദാസ് എം.പി, ടി.വി ചന്ദ്ര മോഹന്‍ തുടങ്ങിയ നേതാക്കളുടെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് സഹായനിധി സ്വരൂപിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ശൂരനാട് രാജശേഖരന്‍ അറിയിച്ചു.