‘ഇ.എം.എസിനേയും വി.എസിനേയും അന്ന് പാർട്ടി വരച്ച വരയില്‍ നിര്‍ത്തി, ഇന്ന് പിണറായി പാർട്ടിയെ വരച്ച വരയില്‍ നിര്‍ത്തിയിരിക്കുന്നു’

Jaihind News Bureau
Saturday, July 11, 2020

 

ഇം.എം.എസ് മുതല്‍ വി.എസ് അച്യുതാനന്ദന്‍ വരെയുള്ള മുഖ്യമന്ത്രിമാരെ വരച്ച വരയില്‍ നിര്‍ത്തിയ പാരമ്പര്യം ഉള്ള സിപിഎമ്മിനെ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരച്ച വരയില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് പി.ടി തോമസ് എംഎല്‍എ. സിപിഎം നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധി ഇതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കഴിഞ്ഞദിവസവും പി.ടി തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ  സരിത്തുമായും കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന തന്‍റെ പ്രൈവറ്റ് സെക്രട്ടറിയും ഐ റ്റി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോയെന്ന് പി.ടി തോമസ് എംഎല്‍എ ചോദിച്ചു.

രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്ക് സംരക്ഷണം നൽകുന്ന തന്‍റെ സെക്രട്ടറിയുടെ മേൽ അന്വേഷണം പ്രഖ്യാപിക്കാത്തത് തന്‍റെ രഹസ്യ കലവറയുടെ കാവൽക്കാരനെ സംരക്ഷിക്കാനുള്ള വ്യഗ്രത മൂലമാണോയെന്ന് പിണറായി  വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.