പാനൂരിൽ ഹിന്ദു ഐക്യവേദി നേതാവിന്‍റെ കൊലവിളി പ്രസംഗം

Jaihind Webdesk
Saturday, November 17, 2018

Kolavili-Hindu-Aikyavedi

തലശ്ശേരി പാനൂരിൽ ഹിന്ദു ഐക്യവേദി നേതാവിന്‍റെ കൊലവിളി പ്രസംഗം. ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്‍റ് പ്രദീപ് ശ്രീലകമാണ് പാനൂരിൽ ഹർത്താൽ അനുകൂലികളുടെ പ്രതിഷേധ യോഗത്തിൽ പ്രകോപന പ്രസംഗം നടത്തിയത്. ഹൈന്ദവ സംസ്‌കൃതിയെ ആരെങ്കിലും നിഷ്‌കാസനം ചെയ്യാൻ ശ്രമിച്ചാൽ അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കണമെന്നും കൈകൾ വെട്ടിമാറ്റാനുള്ള ആർജ്ജവം കാണിക്കണം എന്നുമാണ് പ്രസംഗം.