കെ.ടി ജലീലിനെതിരെ നിയമ സഭയിൽ പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Thursday, December 6, 2018

KT-Jaleel-Sabha

മന്ത്രി കെ.ടി ജലീലിനെതിരെ നിയമ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. കോഴിക്കോട് സർവ്വകലാശാല ഭേദഗതി ബിൽ അവതരിപ്പിക്കാൻ മന്ത്രി ആരംഭിച്ചപ്പോഴാണ് പ്രതിഷേധം. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങി പോയി.

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ സഭയ്ക്ക് അകത്തും പുറത്തും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരുത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സർവ്വകലാശാല ഭേദഗതി ബിൽ അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മന്ത്രി അവതരണം തുടർന്നു. പ്രതിഷേധം കനത്തതോടെ ബിൽ അവതരണം തടസ്സപ്പെട്ടതോടെ ബിൽമേശപ്പുറത്ത് വെക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടർന്ന് നടപടികൾ പൂർത്തീകരിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.[yop_poll id=2]